ഇതു മധുരിക്കും മാമ്പഴക്കാലം
ഭാരത മെന്നു കേട്ടാല്‍
അഭിമാനപൂരിതമാകണം അന്തരംഗം
കേരളമെന്നു കേട്ടാലോ
തിളക്കണം ചോര ഞരമ്പുകളിൽ !
മാമ്പഴമെന്ന് കേട്ടാലോ,
ഊറണം വെള്ളം നാവുകളില്‍ !
( മഹാ കവി വള്ളത്തോള്‍ +വഹാബ് )
കേരളത്തില്‍ ഇതു മാമ്പഴക്കാലം , എന്നാല്‍ ഗൃഹാതുരമായ
പണ്ടത്തെ മാവിന്ച്ചുവട്ടിലെ കളികള്‍ ഇന്നുണ്ടോ?
കേരള വര്‍മ വലിയ കോയി തമ്പുരാന്‍ ആഗ്രഹിച്ചതു കേള്‍ക്കണോ?
മാവ് മുറ്റത്ത് നിറയെ വേണം
തയ് മാവ് ആവണം
നിറയെ കായികള്‍ വേണം
മൂത്ത്പഴുത്തിരിക്ണം
കുട്ടികള്‍ക്ക് പോലും കൈയെത്തി
പറിക്കാന്‍ കിട്ടണം ( (മയൂര സന്ദേശം)
എങ്ങിനെ മാവ് ഉണ്ടാകും ?
എന്നാല്‍ സുഹൃത്തുക്കളെ , കേട്ടുകൊള്‍ക!
ഈ ഉള്ളവന്‍ ജനവാതില്‍ പഴുതിലൂടെ പഴുത്ത മാങ്ങകള്‍
പറിച്ചെടുക്കാന്‍ പറ്റും വിധം മാവുകള്‍ വളര്‍ത്തി ,
മഹാ കവി കോയി തമ്പുരാന്‍ ആഗ്രഹിച്ചതിലും
ആപ്പുറം എത്തിച്ചിരിക്കുന്നു ! ആശംസിക്കുക !
ആശിര്‍വദിക്കുക!!
(സംശയ നിവാരണത്തിന് ഫോട്ടോകള്‍ അന്യത്ര ! )
-വഹാബ്