നാം താമസിക്കന്നതിനടുത്ത് തന്നെ മനോഹരമായ,ട്രക്കിംഗിന് പറ്റിയ,പ്രകൃതിയുടെ വരദാനമെന്നോണം ഒളിഞ്ഞു കിടക്കുന്ന ഒരിടമുണ്ടെന്ന് യഥാർത്ഥത്തിൽ ഇന്നലെ വരെ അറിഞ്ഞിരുന്നില്ല!
ലീവിന് ദുബായിൽ നിന്നും വന്ന ജേഷ്ടന്റെ മകൾ ഫായിസയൂം റിയാദിൽ നിന്നും വന്ന അനുജത്തി ഫെറിനയും ചേർന്ന് മുൻകൂട്ടി പ്ലാൻ ചെയ്ത് കോർഡിനേറ്റ് ചെയ്ത ഒരു കുടുംബ ടൂറിൽ അവിചാരിതമായി പങ്കടുത്തപ്പോഴാണ് കണ്ണുരിൽ നിന്നും കേവലം 54 കിലോ മീറ്റർ മാത്രമുള്ള പശ്ചിമ ഘട്ട മലനിരകളിലെ "പാലക്കയം തട്ട്" എന്ന സുന്ദരിയെ ശരിക്കും അറിഞ്ഞത്.
45 സീറ്റുള്ള ലക്ഷറി ബസ്സിൽ ഞങ്ങൾ 30 അംഗങ്ങൾ തളീപ്പറമ്പ്-കരുവഞ്ചാൽ-നടുവിൽ എന്നിവടങ്ങളിലൂടെ നടുവിൽ പഞ്ചായത്തിലെ മലയുടെ താഴത്ത് എത്തി.
അവിടന്നങ്ങോട്ട് 4 വീലർ ജീപ്പുകളിൽ സാഹസിക യാത്ര! പ്രവിശാലമായ 'പാലക്കയം തട്ട്' മലമുകളിൽ എത്തിയപ്പോൾ എന്തന്നില്ലാത്ത അനുഭൂതി!
സമുദ്ര നിരപ്പിൽ നിന്നും 3500 അടി ഉയരമാണ് ഇവിടം. കുളിർ കാറ്റിൽ മനോഹരമായ കാഴ്ച്ച!
പച്ചക്കുന്നുകളെ പുണരാൻ തൂങ്ങിക്കിടക്കുന്ന കാർമഘങ്ങൾ!!
സൂര്യോദയവും അസ്തമയവും ഈ മലമുകളിൽ നിന്നും കാണുന്നത് ഒരു വിസ്മയ ദൃശ്യമാണ്..രാപാർക്കാൻ താൽപര്യമുള്ളവർക്ക് ചെറിയ കുറെ ടെന്റുകൾ ഉണ്ട്..ഒരു ടെന്റിൽ രണ്ടോ മൂന്നോ പേർക്ക് കിടക്കാം.. കൂടാതെ മലയുടെ താഴത്ത് ഹോംസ്റ്റെകളും ലഭ്യമാണ്.അടുത്ത കാലത്ത് മാത്രമാണ് ഇവിടെ ടൂറിസ്റ്റുകൾ വരാൻ തുടങ്ങിയിട്ട്.കെ ടി ഡി സി ഏറ്റെടുത്തിട്ട് 3 വർഷമേ ആയിട്ടുള്ളുവത്രെ.
പാലക്കയം തട്ടിന്റെ തൊട്ട് പരിസരത്ത് കാണാൻ പറ്റിയ മറ്റു ചില സ്ഥലങ്ങളും ഉണ്ട്..വെള്ളച്ചാട്ടം കാണാനും അരുവികൾക്കരീകിലിരുന്ന് ഭക്ഷണം കഴിക്കാൻ പറ്റിയ സ്ഥലങ്ങൾ...
ചുരുക്കത്തിൽ കണ്ണൂർ ജില്ലയിലെ കൊടൈക്കനാൽ എന്ന് വേണമെങ്കിൽ പാലക്കയം തട്ടിനെ വീശേഷിപ്പിക്കാം..
കുറഞ്ഞ ദൂരയാത്രയിൽ ഇങ്ങനെ ഒരു ടൂറിസ്റ്റ് ഡസ്റ്റീനേഷനിലേക്ക് ഞങ്ങളെ കൊണ്ട് പോയി സന്തോഷീപ്പിച്ച ഫായിസ,ഫെറിന എന്നിവരുടെ ഉദ്യമത്തിന് ഒരു പാട് നന്ദി! അടുത്ത ഡെസ്റ്റിനേഷൻ പ്ലേൻ ചെയ്യുന്നതും പ്രതീക്ഷിച്ചു കൊണ്ട്..
-വഹാബ് കെ പി.
.