(മുപ്പത്തിനിലാം വിവാഹവാർഷിക ചിന്തകൾ)
ഈ ജീവിത നൗക തുഴയാൻ തുടങ്ങിയ കാലം മുതൽ
പ്രതിസന്ധിയുടെ ഓളങ്ങളിലും
പ്രതീക്ഷയുടെ താളങ്ങളിലും
ഇതികർത്തവ്യതാമൂഢരാകുമ്പൊൾ
"സമ്മിലൂനീ..സമ്മിലൂനീ..*
എന്ന പരിദേവനങ്ങളിലും
ആശ്വാസത്തിന്റെ കമ്പിളിയിൽ
മൂടിപ്പുതച്ചു കിടക്കാതെ
പ്രഭാതം വിടരുമെന്ന പ്രതീക്ഷയിൽ
ഉറക്കമിളിച്ചു കാത്തിരുന്നവർ ഞങ്ങൾ..
പാതി വഴിയിലധികം ഈ നൗക പിന്നിട്ടിരിക്കുന്നുവല്ലോ?
ഇനി ആ 'തുരുത്തി'ൽ എത്താൻ
കുറഞ്ഞ ദുരം മാത്രം!
കുറഞ്ഞ ദുരം മാത്രം!!
പാറകളെ തട്ടിയും
ഓളങ്ങളെ മുട്ടിയും
യാത്ര ചെയ്തതിലത്രയും തന്നെ
മഴവില്ല് വിരിയുന്ന താഴ്വാരങ്ങളിലുടേയും
കുളിർ മഴ പോലെ സ്വപ്നങ്ങൾ പെയ്തിറങ്ങുന്ന
നീല തടാകത്തിലൂടേയും
ഈ നൗക യാത്ര ചെയ്തു.
ഈ ഹരിതമാം ഭൂമിയിലെ
നീല ജലാശയത്തിലുടെ അനസ്യൂതമാം യാത്ര തുടരാനാഗ്രഹമുണ്ടെങ്കിലും
ഇനി ആ തുരുത്തി*ലേക്ക്
എത്തിപ്പെടാൻ
കുറഞ്ഞ ദുരം മാത്രം!
വളരെ കുറഞ്ഞ ദുരം മാത്രം!!
(പ്രാർത്ഥിക്കുക,അനശ്വരമാം നന്മകൾക്ക് വേണ്ടി)
-വഹാബ് കെ പി
* Zammiloonee=പ്രവാചകൻ ദിവ്യ വെളിപാട് ലഭിച്ചയുടൻ ഇതികർത്തവ്യതാമൂഢതയോടെ തന്നെ പുതപ്പിക്കാൻ വിറയാർന്ന ശബ്ദത്തിൽ പത്നി ഖദീജയോട് ആവശൃപ്പെട്ട സന്ദർഭം
* തുരുത്ത് : ഇവിടെ ജീവിക്കാൻ അനൂവദിക്കപ്പെട്ട സമയം.
No comments:
Post a Comment