Wednesday, June 1, 2011

A Mangostian Idea

ഇതു മധുരിക്കും മാമ്പഴക്കാലം






ഭാരത മെന്നു കേട്ടാല്‍ 
അഭിമാനപൂരിതമാകണം അന്തരംഗം
കേരളമെന്നു  കേട്ടാലോ
തിളക്കണം ചോര ഞരമ്പുകളിൽ !
മാമ്പഴമെന്ന് കേട്ടാലോ, 
ഊറണം വെള്ളം നാവുകളില്‍ !
                            
( മഹാ കവി വള്ളത്തോള്‍ +വഹാബ് )
കേരളത്തില്‍  ഇതു മാമ്പഴക്കാലം , എന്നാല്‍ ഗൃഹാതുരമായ 
പണ്ടത്തെ  മാവിന്ച്ചുവട്ടിലെ  കളികള്‍  ഇന്നുണ്ടോ?

കേരള വര്‍മ വലിയ കോയി തമ്പുരാന്‍ ആഗ്രഹിച്ചതു കേള്‍ക്കണോ?
     മാവ് മുറ്റത്ത്‌ നിറയെ വേണം                    
  തയ് മാവ് ആവണം 
  നിറയെ കായികള്‍  വേണം 
മൂത്ത്പഴുത്തിരിക്ണം
കുട്ടികള്‍ക്ക് പോലും  കൈയെത്തി 
 പറിക്കാന്‍  കിട്ടണം   ( (മയൂര സന്ദേശം)                            

ഹൈ ടെക്  വീട്ടിനു ചുറ്റും 
ഇന്‍റെര്‍ ലോക്ക് വിരിച്ച മുറ്റത്ത്‌  
എങ്ങിനെ  മാവ് ഉണ്ടാകും ?

എന്നാല്‍  സുഹൃത്തുക്കളെ , കേട്ടുകൊള്‍ക! 
ഈ ഉള്ളവന്‍  ജനവാതില്‍ പഴുതിലൂടെ പഴുത്ത മാങ്ങകള്‍ 
പറിച്ചെടുക്കാന്‍ പറ്റും വിധം  മാവുകള്‍ വളര്‍ത്തി , 
മഹാ കവി കോയി തമ്പുരാന്‍  ആഗ്രഹിച്ചതിലും 
ആപ്പുറം  എത്തിച്ചിരിക്കുന്നു ! ആശംസിക്കുക !
  ആശിര്‍വദിക്കുക!!
(സംശയ നിവാരണത്തിന് ഫോട്ടോകള്‍ അന്യത്ര ! )
ആവശ്യക്കാര്‍ക്ക്  കൊറിയര്‍  ആയി അയച്ച്കൊടുക്കും  
-വഹാബ്